അത്ഭുത സ്‌പിന്നര്‍ക്കെതിരെ ഗെയ്ല്‍ തുടര്‍ച്ചയായി നാല് സിക്‌സുകള്‍ പറത്തി

മൊഹാലി: ക്രിക്കറ്റ് ചരിത്രത്തിലെ അത്ഭുത സ്‌പിന്നര്‍മാരില്‍ ഒരാളായാണ് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. മികച്ച ഫോമിലുള്ള താരത്തെ ഐപിഎല്‍ 11-ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പത് കോടി മുടക്കി ടീമിലെത്തിക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും ടി20 ലീഗുകളിലും തുടരുന്ന അതിയശയിപ്പിക്കുന്ന പ്രകടനമാണ് റാഷിദ് ഖാനെ ഐപിഎല്‍ ലേലത്തില്‍ കോടിപതിയാക്കിയത്. ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം നമ്പര്‍ കൂടിയാണ് റാഷിദ് ഖാന്‍.

പൊതുവേ റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്കനായ താരം സീസണിലെ ആദ്യ മത്സരങ്ങളില്‍ സ്ഥിരത പുലര്‍ത്തി. എന്നാല്‍ നാലാം മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ റണ്ണൊഴുക്ക് തടയാന്‍ ഈ പത്തൊമ്പതുകാരനായില്ല നാല് ഓവര്‍ എറിഞ്ഞ താരം ഒരു വിക്കറ്റ് മാത്രം നേടി 55 റണ്‍സാണ് വിട്ടുകൊടുത്തത്. 14-ാം ഓവറില്‍ ഗെയ്‌ല്‍ തുടര്‍ച്ചയായി നാല് തവണ റാഷിദ് ഖാനെ അതിര്‍ത്തിക്ക് മുകളിലൂടെ പറത്തുകയും ചെയ്തു. ഈ ഓവറില്‍ 27 റണ്‍സ് വഴങ്ങി നാണംകെടുകയായിരുന്നു ലോക ഒന്നാം നമ്പര്‍ താരം. 

റാഷിദ് ഖാനെതിരെ ഗെയ്ല്‍ നേടിയ നാല് സിക്സുകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക