ചെന്നൈ സൂപ്പര്‍ കിംഗ്സ് ആന്തം പുറത്തിറക്കി ബ്രാവോ
ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗ് ചരിത്രത്തിലെ മൂന്നാം കിരീടം സ്വന്തമാക്കിയതിന്റെ ആഘോഷത്തിമിര്പ്പിലാണ് ചെന്നൈ സൂപ്പര് കിംഗ്സ് ആരാധകര്. ഐപിഎല് മടങ്ങിവരവില് കിരീടം നേടാനായതിന്റെ ആവേശങ്ങള്ക്കിടെ ആരാധകര്ക്ക് ഇരട്ടിമധുരമായി ചെന്നൈ സൂപ്പര് കിംഗ്സിന്റെ ആന്തം പുറത്തിറക്കിയിരിക്കുകയാണ് ടീമിലെ ഓള്റൗണ്ടര് ഡ്വെയ്ന് ബ്രാവോ.
'ചാമ്പ്യന് ബ്രാവോ' ട്വിറ്ററിലൂടെയാണ് 2.45 മിനുറ്റ് ദൈര്ഘ്യമുള്ള ഗാനം പുറത്തിറക്കിയത്. ബ്രാവോയുടെ ഈ ഗാനത്തിനും വലിയ ആരാധക പിന്തുണയാണ് സമൂഹമാധ്യമങ്ങളില് ലഭിക്കുന്നത്. ചെന്നൈയുടെ 'തല' എംഎസ് ധോണി പ്രത്യക്ഷപ്പെടുന്നു എന്നതാണ് മുഖ്യ ആകര്ഷണം. സീസണില് ചെന്നൈയുടെ വിജയക്കുതിപ്പും, ശ്രദ്ധേയമായ താരങ്ങളെയും ഗാനത്തില് പരാമര്ശിക്കുന്നുണ്ട്.
ഐപിഎല്ലിലെ മികച്ച ക്ലബാണ് ചെന്നൈ സൂപ്പര് കിംഗ്സ് എന്ന പരാമര്ശത്തോടെയാണ് ആന്തം അവസാനിക്കുന്നത്. പതിനൊന്നാം സീസണ് ഫൈനലില് സണ്റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്ത്തായിരുന്നു ചെന്നൈയുടെ കിരീടം. ബ്രാവോയുടേതായി നേരത്തെ പുറത്തിറങ്ങിയ സംഗീത ആല്ബമായ 'ചാമ്പ്യന് സോംഗ്' വന് വിജയമായിരുന്നു.
