ഐപിഎല്‍ കണ്ട് ആരാധകന്‍ മടങ്ങിയത് ഒരു ലക്ഷം രൂപയുമായി 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനൊന്നാം സീസണ്‍ വിജയകരമായി മുന്നേറുകയാണ്. ബാറ്റിംഗില്‍ മാത്രമല്ല, ബൗളിംഗിലും ഫീല്‍ഡിംഗിലും ഐപിഎല്‍ പതിവുപോലെ ആരാധകരെ ത്രസിപ്പിക്കുന്നു. ഇതിനകം ഒട്ടേറെ മികച്ച ക്യാച്ചുകള്‍ ഈ സീസണില്‍ പിറന്നുകഴിഞ്ഞു. ബാറ്റ്സ്മാന്‍മാരെ അമ്പരിപ്പിച്ച ഒറ്റക്കൈയന്‍ ക്യാച്ചുകളും പറക്കും ക്യാച്ചുകളുമെല്ലാം ഇതിലുള്‍പ്പെടുന്നു. എന്നാല്‍ ഐപിഎല്ലില്‍ ആരാധകനെടുത്ത ക്യാച്ചാണ് ഇപ്പോഴത്തെ താരം. 

മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിലാണ് അവിശ്വസനീയ ക്യാച്ച് പിറന്നത്. മുംബൈ ഇന്നിംഗ്സിന്‍റെ അവസാന ഓവറില്‍ ഓഫ് സ്റ്റംബിന് പുറത്തുവന്ന കോറിയുടെ ഫുള്‍ടോസ് രോഹിത് ഗാലറിയിലെത്തിച്ചു. എന്നാല്‍ ഹിറ്റ്മാന്‍റെ കൂറ്റന്‍ സിക്സ് ഗാലറിയില്‍ ആരാധകന്‍ ഒറ്റകൈയില്‍ പിടിച്ചു. ക്യാച്ചെടുത്ത ആരാധകന് മത്സര ശേഷം ടാറ്റാ നെക്‌സയുടെ ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കുകയും ചെയ്തു. 

Scroll to load tweet…