ദൃശ്യങ്ങള്‍ കണ്ടാല്‍ ആരാധകര്‍ക്ക് ചിരിവരും
മുംബൈ: ഐപിഎല് ടീം മുംബൈ ഇന്ത്യന്സിന്റെ താരങ്ങള് ഇമോജി കിറ്റ് ധരിച്ചതു കണ്ട് ആരാധകര് മൂക്കത്ത് വിരല്വെച്ചു. സംഭവം തമാശയാണെന്ന് തോന്നുമെങ്കിലും താരങ്ങള്ക്ക് 'പണി കിട്ടി'യതാണെന്ന് അറിഞ്ഞപ്പോള് ആരാധകര് അമ്പരന്നു. അച്ചടക്കലംഘനത്തിന് താരങ്ങള്ക്ക് ലഭിക്കുന്ന ശിക്ഷയാണ് പ്രത്യേക ഇമോജികള് പതിപ്പിച്ച നീല ജമ്പ് സ്യൂട്ട് ധരിക്കുകയെന്നത്.

താരങ്ങള്ക്ക് ജിം വര്ക് ഔട്ട് നിര്ബന്ധമാക്കിയ ടീമുകളിലൊന്നാണ് മുംബൈ ഇന്ത്യന്സ്. ജിമ്മില് നിന്ന് മുങ്ങിയാല് കാത്തിരിക്കുന്ന ശിക്ഷാ നടപടിയാണ് മുംബൈ താരങ്ങള്ക്ക് കിട്ടിയത്. മുംബൈ ഇന്ത്യന്സ് താരങ്ങളായ ഇഷാന് കിഷന്, അന്കുല് റോയി, രാഹുല് ചഹാര് എന്നിവരാണ് ഇങ്ങനെ പണിവാങ്ങിയത്. ജിമ്മില് നിന്ന് മുങ്ങിയതിനും വൈകിയെത്തിയതിനുമാണ് മുവര്ക്കും പണി കിട്ടിയത്.
താരങ്ങള് ഇമോജി കിറ്റ് ധരിച്ച് പ്രത്യക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള് മുംബൈ ഇന്ത്യന്സ് തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തോല്വികള് അലട്ടുമ്പൊഴും ടീം അംഗങ്ങള് പാലിക്കേണ്ട അച്ചടക്കത്തില് ഒട്ടും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല ടീം മാനേജ്മെന്റ്. പതിനൊന്നാം സീസണില് തുടര് തോല്വികളില് കിതയ്ക്കുന്ന മുന് ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്സ് പോയിന്റ് പട്ടികയില് അവസാന സ്ഥാനക്കാരാണ്.
