കാണാം ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്
പുനെ: ആരാധകരെ ത്രസിപ്പിച്ച് വീണ്ടുമൊരിക്കല് കൂടി വിക്കറ്റിന് പിന്നില് മാന്ത്രി കൈകളുമായി എംഎസ് ധോണി. ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് ധോണിയുടെ മിന്നല് സ്റ്റംപിംഗ് ആരാധകര്ക്ക് കാണാനായത്. ഹര്ഭജന് എറിഞ്ഞ എട്ടാം ഓവറില് സൂപ്പര്മാന് എബിഡിയാണ് ധോണിയുടെ ശരവേഗത്തിന് മുന്നില് കീഴടങ്ങിയത്.
ക്രീസിന് പുറത്തിറങ്ങി ഭാജിയെ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച എബിഡിക്ക് കണക്കുകൂട്ടല് പിഴയ്ക്കുകയായിരുന്നു. തിരികെ ക്രീസില് കയറാന് സമയം കൊടുക്കാതെ എംഎസ്ഡി എബിഡിയെ പിഴുതെടുത്തു. പുറത്താകുമ്പോള് നാല് പന്തില് ഒരു റണ്സായിരുന്നു എബിഡിയുടെ സമ്പാദ്യം. ഇതോടെ 56-3 എന്ന നിലയില് തകര്ന്ന റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 20 ഓവറില് 127 റണ്സെടുക്കാനേ കഴിഞ്ഞുള്ളൂ.
ധോണിയുടെ മിന്നല് സ്റ്റംപിംഗ് കാണാന് ഇവിടെ ക്ലിക്ക് ചെയ്യുക
