ചിന്നസ്വാമിയില്‍ പെരിയ സ്വാമിയായി സഞ്ജു; കാണാം കൂറ്റന്‍ സിക്‌സുകള്‍

First Published 15, Apr 2018, 6:39 PM IST
ipl2018 watch sanju samson hits 10 sixes vs rcb
Highlights
  • സഞ്ജു തലങ്ങും വിലങ്ങും പറത്തിയത് 10 കൂറ്റന്‍ സി‌ക്‌സുകള്‍

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ താണ്ഡവമാടുകയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു വി സാംസണ്‍. ഹോം ടീമിനെതിരെ 200ലധികം സ്‌ട്രൈക്ക് റേറ്റില്‍ 45 പന്തില്‍ 92 റണ്‍സ് സഞ്ജു അടിച്ചെടുത്തു. സഞ്ജുവിന്‍റെ കരിയറിലെ എട്ടാം ഐപിഎല്‍ ഫിഫ്‌റ്റിയാണ് ചിന്നസ്വാമിയില്‍ പിറന്നത്. സഞ്ജുവിന്‍റെ മികവിലാണ് രാജസ്ഥാന്‍ 218 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയത് 

പന്തെടുത്ത റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍മാരെല്ലാം സഞ്ജുവിന്‍റെ ബാറ്റിന്‍റെ ചൂട് നന്നായറിഞ്ഞു. 34 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തിയ താരം പിന്നീടുള്ള 11 പന്തില്‍ അടിച്ചെടുത്തത് 42 റണ്‍സ്. പത്ത് കൂറ്റന്‍ സി‌ക്സുകള്‍ സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് തലങ്ങുംവിലങ്ങും പറന്നു. ഇതില്‍ അവസാന മൂന്ന് ഓവറില്‍ കാണാനായത് അഞ്ച് സിക്സുകള്‍. കൂടാതെ രണ്ട് ബൗണ്ടറികള്‍ നേടാനും മലയാളി താരത്തിനായി. ഐപിഎല്‍ പതിനൊന്നാം സീസണിലെ മിന്നും ഫോം ബാംഗ്ലൂരിലും തുടരുകയായിരുന്നു സഞ്ജു.
കാണാം സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് പിറന്ന സി‌ക്സുകള്‍...

loader