ഉമേഷ് യാദവിന്‍റെ അത്ഭുത പന്ത് കാണാം

പുനെ: ഈ യോര്‍ക്കറിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ഷെയ്ന്‍ വാട്സണെ പുറത്താക്കിയ റോയല്‍ ചലഞ്ചേഴ്സ് പേസര്‍ ഉമേഷ് യാദവിന്‍റെ പന്തിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്ത്യന്‍ പേസര്‍മാരിലെ വേഗക്കാരനും ഓസീസിന്‍റെ കരുത്തുറ്റ ഓള്‍റൗണ്ടറും ഏറ്റമുട്ടിയപ്പോള്‍ ലോകോത്തര വിക്കറ്റ് പിറക്കുകയായിരുന്നു. ഉമേഷ് യാദവിന്‍റെ ലോകോത്തരം എന്ന് വിളിക്കാവുന്ന യോര്‍ക്കറിലാണ് ചെന്നൈ ഓപ്പണറായ വാട്സണ്‍ പുറത്തായത്.

ചെന്നൈ ഇന്നിംഗ്സില്‍ ഉമേഷ് എറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തില്‍ ഓപ്പണറായ വാട്സണ്‍ പുറത്ത്. ഉമേഷ് യാദവിന്‍റെ അതിവേഗ യോര്‍ക്കറിന് മുന്നില്‍ വാട്സണ് കണ്ണുചിമ്മി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ലോക ക്രിക്കറ്റിലെ ഏത് യോര്‍ക്കര്‍ സ്‌പെഷലിസ്റ്റിന്‍റെ പന്തിനോടും കിടപിടിക്കുന്ന ഏറ്. ഒരുപക്ഷേ സ്റ്റാര്‍ക്കും ബൗള്‍ട്ടും പോലും അമ്പരക്കുന്ന പന്ത്. ഇന്ത്യന്‍ താരങ്ങളില്‍ ബൂംമ്രയുടെ യോര്‍ക്കറുകളും ഇതിന് പിന്നിലായേക്കാം. പുറത്താകുമ്പോള്‍ 14 പന്തില്‍ 11 റണ്‍സായിരുന്നു വാട്സണ്‍ എടുത്തിരുന്നത്. 

ഉമേഷ് യാദവിന്‍റെ അത്ഭുത പന്ത് കാണാന്‍ ക്ലിക്ക് ചെയ്യുക