സിവയുടെ പുതിയ കുസൃതിയും തരംഗമായിക്കഴിഞ്ഞു
പുനെ: ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ മകള്‍ സിവയുടെ കളിചിരികളും തമാശകളും ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരമാണ്. മലയാളം പാട്ടും ഡാന്‍സുമൊക്കെയായി കേരളത്തിലും കുഞ്ഞ് സിവ സൂപ്പര്‍ താരമാണ്. ഐപിഎല്ലില്‍ ഒരിക്കല്‍ കൂടി ആരാധകരുടെ കയ്യടി വാങ്ങിയിരിക്കുകയാണ് ക്രിക്കറ്റിലെ ലിറ്റില്‍ സ്റ്റാര്‍. പഞ്ചാബ്- ചെന്നൈ മത്സരശേഷമായിരുന്നു സംഭവം.
കിംഗ്സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്‍റെ ആഘോഷത്തിലായിരുന്നു ചെന്നൈ താരങ്ങള്‍. എന്നാല്‍ നായകന്‍ എംഎസ് ധോണി മകള്‍ക്കൊപ്പം കളിചിരികളുമായി സമയം ചിലവിടാനാണ് തീരുമാനിച്ചത്. ഇതിനിടെ ധോണിയെ കബളിപ്പിച്ച് തൊപ്പി ഊരിയെടുത്ത് ഗാലറിയിലെ ആരാധകരെ സിവ ത്രസിപ്പിച്ചു. ഇതിന്‍റെ ദൃശ്യങ്ങള്‍ കണ്ടാലറിയാം സിവയുടെ പുതിയ കുസൃതി എത്രത്തോളം രസകരമാണെന്ന്.
