മുംബൈ: സച്ചിന്‍ ടെന്‍ഡുള്‍ക്കറും വിവിഎസ് ലക്ഷ്മണുമാണ് ഇഷ്ട ക്രിക്കറ്റ് താരങ്ങളെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പത്താന്‍. 20 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും ഇരുവര്‍ക്കുമൊപ്പം കളിക്കാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണ്. 2007 ട്വന്‍റി20 ലോകകപ്പിലെ അവസ്മരണീയ സ്‌പെല്ലാണ് കറാച്ചിയില്‍ നേടിയ ഹാട്രിക്കിനെക്കാള്‍ പ്രിയങ്കരം. അതേസമയം രണ്ട് മത്സരങ്ങളിലും ടീം വിജയിച്ചതാണ് കൂടുതല്‍ സന്തോഷം തരുന്നതെന്നും ഇര്‍ഫാന്‍ പറഞ്ഞു. 

എന്നാല്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റും പാക്കിസ്ഥാന്‍റെ ഇന്‍സമാം ഉള്‍ ഹഖുമാണ് പേടിപ്പെടുത്തിയ എതിരാളികള്‍. ഓസീസ് ടീമിലെ ഹിറ്റ്മാനായിരുന്ന ഗില്ലിയാണ് കൂടുതല്‍ അപകടകാരിയെന്നും പത്താന്‍ പറഞ്ഞു. ഏകദിനത്തില്‍ 14 മത്സരങ്ങളില്‍ ഇന്‍സമാമിനെതിരെ പന്തെറിഞ്ഞ താരം ഒരിക്കല്‍ പോലും അദേഹത്തിന്‍റെ വിക്കറ്റ് സ്വന്തമാക്കിയിട്ടില്ല. എന്നാല്‍ ഗില്ലിയെ ഓസീസ് മണ്ണില്‍ ആറ് ടെസ്റ്റുകളില്‍ രണ്ട് തവണ പത്താന് പുറത്താക്കാനായിട്ടുണ്ട്.