ദില്ലി: ഐപിഎല്‍ താരലേലത്തില്‍ ആരും ഏറ്റെടുക്കാതിരുന്ന മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍റെ ആരാധകര്‍ക്കുള്ള കത്ത് വൈറലാകുന്നു. ട്വിറ്ററിലൂടെയാണ് ആരാധകര്‍ക്ക് താരം വികാരനിര്‍ഭരമായ തുറന്ന കത്ത് അയച്ചിരിക്കുന്നത്. കരിയറിലുടനീളം നിരവധി പ്രതിസന്ധികളിലൂടെയാണ് താന്‍ കടന്ന് പോയതെന്നും ഇപ്പോഴത്തെ തിരിച്ചടിയും താന്‍ അതിജീവിക്കുമെന്നും 32കാരനായ മുന്‍ ഇന്ത്യന്‍ താരം പറയുന്നു.

ഇര്‍ഫാന്‍റെ കത്തിന്‍റെ ഉള്ളടക്കം ഇങ്ങനെ, 2010ല്‍ എന്റെ പുറത്ത് അഞ്ച് ഒടിവുകളുണ്ടായി, ഫിസിക്കോ എന്നോട് പറഞ്ഞു നിനക്കിനി ഒരിക്കലും ക്രിക്കറ്റ് കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന്, ആ സമയം ഞാന്‍ അവനോട് പറഞ്ഞു രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കാനാകാത്തതിനേക്കാള്‍ വലിയ വേദന മറ്റ് എന്തില്‍ നിന്നും എനിക്കുണ്ടാകില്ല, എനിക്ക് തിരിച്ചുവരാനാകില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ഞാന്‍ കഠിനമായി അധ്വാനിച്ചു ഇതോടെ എനിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായി, 

Scroll to load tweet…

എന്റെ കരിയറിലും ജീവിതത്തിലും ധാരാളം പ്രതിസന്ധികളും പരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്, പക്ഷെ അതെല്ലാം എനിക്ക് അതിജീവിക്കാനായി, അത്തരത്തിലൊരു വ്യക്തിത്വം എനിക്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു, അതുപോലെ തന്നെ ഇപ്പോള്‍ എനിക്ക് നേരിട്ട ഈ പ്രതിസന്ധിയും നിങ്ങളുടെ പ്രാര്‍ത്ഥനകളും പിന്തുണയും കൊണ്ട് ഞാന്‍ അതിജീവിക്കും, ഇക്കാര്യം എന്നെ പിന്തുണയ്ക്കുന്ന ഒരോ ആരാധകരോടും പങ്കുവെക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.