21 പന്തില്‍ നിന്നാണ് ഇഷാന്‍ 62 റണ്‍സെടുത്തത്.

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിക്കറ്റ് കീപ്പര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഇഷാന്‍ കിഷനാണ് അവസാനമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ വെറും 21 പന്തില്‍ നിന്നാണ് ഇഷാന്‍ 62 റണ്‍സെടുത്തത്. ആറ് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിങ്‌സ്. ഇതില്‍ അഞ്ച് സിക്‌സും ഇന്ത്യയുടെ റ്വിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെതിരായിരുന്നു. കുല്‍ദീപ് എറിഞ്ഞ 14ാം ഓവറില്‍ തുടര്‍ച്ചയായി നാല് സിക്‌സറുകളാണ് കിഷന്‍ നേടിയത്. 

ഇഷാന്റെ മിന്നല്‍ ഇന്നിങ്‌സിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക