ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി ബംഗലൂരു എഫ് സി ഇന്നിറങ്ങും. ഗോവ എഫ് സിയാണ് എതിരാളികള്‍. ഗോവയിലെ ഫത്തോര്‍ദയിൽ രാത്രി എട്ടിനാണ് മത്സരം.

ആദ്യ രണ്ട് മത്സരങ്ങളിലും ആധികാരിക ജയം സ്വന്തമാക്കിയ ബംഗലൂരുവാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. രണ്ട് മത്സരങ്ങളിൽ ഗോവയ്‍ക്ക് മൂന്ന് പോയിന്റ് ആണുള്ളത്. സ്‍പാനിഷ് പരിശീലകര്‍ നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.