കൊച്ചി: റെനിച്ചായന്‍ കേരള ബ്ലാസ്റ്റേഴ്സിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആക്കിയേ അടങ്ങൂവെന്ന വാശിയിലാണെന്ന് ആരാധകര്‍ സംശയിച്ചാല്‍ അവരെ കുറ്റം പറനായാനാവില്ല. ഐഎസ്‌എല്ലില്‍ ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാനെത്തുന്നത് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ റചുബ്കയാണ്. റച്ചുബ്കയുമായി കരാറിലെത്തിയകാര്യം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പുറത്തുവിട്ടു. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് കരാറിലെത്തുന്ന അഞ്ചാമത്തെ വിദേശതാരമാണ് 36കാരനായ റചുബ്ക.
From across the seas, he comes to the God's Own Country, @PaulRachubka is here to keep our goal. #PaulSaves#KBFC#NammudeSwanthampic.twitter.com/4QFbrUsgFt
— Kerala Blasters FC (@KeralaBlasters) August 19, 2017
2001ല്‍ പ്രീമിയര്‍ ലീഗില്‍ മുത്തമിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായിരുന്നു റചുബ്ക. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ കളിക്കാന്‍ കരാറായ മുന്‍ മാഞ്ചസ്റ്റര്‍ താരം വെസ് ബ്രൗണ്‍ റചുബ്ക ബ്ലാസ്റ്റേഴ്സിലെത്തുമെന്ന കാര്യം നേരത്തെ സൂചന നല്‍കിയിരുന്നു. ഇംഗ്ലീഷ് ലീഗ് വണ്ണില്‍ ബറി എഫ്‌സിക്കുവേണ്ടിയാണ് റചുബ്ക് അവസാനമായി കളിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരമായിരുന്ന ദിമിത്രി ബെര്‍ബറ്റോവുമായി ബ്ലാസ്റ്റേഴ്സ് ഉടന്‍ ധാരണയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ബ്ലാസ്റ്റേഴ്സ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞമാസം നടന്ന ആഭ്യന്തര താരങ്ങളുടെ ഡ്രാഫ്റ്റില്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ സുഭാഷ് റോയ് ചൗധരിയെയും ബ്ലാസ്റ്റേഴ്സ് വലയിലാക്കിയിരുന്നു. സുഭാഷ് റോയ് ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. പരിചയസമ്പന്നനായ റചുബ്ക രണ്ടാം ഗോള്‍ കീപ്പറാവുമെന്നാണ് കരുതുന്നത്.
നേരത്തെ ഗുപ്രീത് സിംഗ് സന്ധുവുമായി കരാറിലെത്താനുള്ള ബ്ലാസ്റ്റേഴ്സിന്റെ നീക്കംമാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സഹപരീശീലകനായിരുന്ന റെനി മ്യൂലൻസ്റ്റീൻ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പരിശീലകന്‍. മാഞ്ചസ്റ്റര്‍ താരങ്ങള്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നതിന് പിന്നിലും ആരാധകര്‍ സ്നേഹത്തോടെ റെനിച്ചായന്‍ എന്ന് വിളിക്കുന്ന മ്യൂലൻസ്റ്റീന്റെ സാന്നിധ്യമാണ്.
