കൊച്ചി: ഡിസംബര്‍ 31 ന് കൊച്ചിയില്‍ നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരം മാറ്റണമെന്ന് പോലീസ്. പുതുവത്സരാഘോഷത്തിനിടെ മത്സരം സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് പോലീസ്. കേരള ബ്ലാസ്റ്റേഴ്‌സ് - ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള മത്സരം മാറ്റണമെന്നാണ് പോലീസിന്റെ ആവശ്യം. 

പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടിവരും. അതിനാല്‍ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പൊലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനോടാണ് പോലീസ് ആവശ്യമുന്നയിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരങ്ങള്‍ എല്ലാം സമനിലയിലാണ് അവസാനിച്ചത്.