ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തന്നെ മികച്ച കളിക്കാരില്‍ ഒരാളാണ് മാഞ്ചസ്റ്റര്‍ താരമായിരുന്ന ഡിമിച്ചാര്‍ ബെര്‍ബറ്റോവ്. ഇദ്ദേഹം ഇപ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഭാഗമാണ്. മാഞ്ചസ്റ്ററിനെ ഉപേക്ഷിച്ച് ഇദ്ദേഹം ബ്ലാസ്റ്റേഴ്‍സിലേക്ക് വന്നതിന് പിന്നില്‍ വലിയൊരു രഹസ്യമുണ്ട്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകരുടെ യൂട്യൂബ് ചാനലായ ഫുള്‍ ടൈം ഡെവിള്‍സിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീനാണ് ആ രഹസ്യം പങ്കുവച്ചത്.
ഭാവിയില്‍ പരിശീലകനാകാനാണ് ബെര്‍ബറ്റോവിന്റെ തീരുമാനമെന്നാണ് റെനെ പറയുന്നത്. ഇതിനായിട്ടാണ് തന്‍റെ കീഴിലുളള ടീമില്‍ കളിക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനം.
ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ വാറ്റ്‌ഫോര്‍ഡിനായി കളിക്കാനാണ് ബെര്‍ബറ്റോവ് തീരുമാനിച്ചിരുന്നതെന്നും പിന്നീടാണ് റെനെയുടെ ക്ഷണം ബള്‍ഗേറിയന്‍ നായകനെ തേടിയെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് ബ്ലാസ്‌റ്റേഴ്‌സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഈ ബെള്‍ഗേറിയന്‍ താരം തീരുമാനിച്ചത്. നാലാം സീസണലില്‍ മ്യൂളന്‍സ്റ്റീന് കീഴില്‍ പരിശീലകന്റെ ചുമതല കൂടി ബെര്‍ബറ്റേവ് വഹിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

