Asianet News MalayalamAsianet News Malayalam

വില്ലന്‍ നായകനായി; ബെംഗളൂരുവിന് ത്രില്ലടിപ്പിക്കുന്ന ജയം

രാഹുല്‍ ബേക്കയുടെ അവസാന നിമിഷ ഗോളില്‍ പുനെ സിറ്റിക്കെതിരെ ബെംഗളൂരു എഫ്‌സിക്ക് ജയം. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളിനാണ് സീസണില്‍ മുന്നിലുള്ള ബെംഗളൂരു വിജയിച്ചത്...

isl 2018- 19 Bengaluru fc beat Pune City by 2-1 match report
Author
Bengaluru, First Published Nov 30, 2018, 10:10 PM IST

ബെംഗളൂരു: ഐഎസ്എല്ലില്‍ രാഹുല്‍ ബേക്കയുടെ അവസാന നിമിഷ ഗോളില്‍ പുനെ സിറ്റിക്കെതിരെ ബെംഗളൂരു എഫ്‌സിക്ക് ജയം. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളിനാണ് സീസണില്‍ മുന്നിലുള്ള ബെംഗളൂരു വിജയിച്ചത്. 11-ാം മിനുറ്റില്‍ ഉദാന്ത സിംഗിന്‍റെ തകര്‍പ്പന്‍ ഗോളില്‍ ബെംഗളൂരു മുന്നിലെത്തിയിരുന്നു. എന്നാല്‍ നാല് മിനുറ്റുകളുടെ ഇടവേളയില്‍ രാഹുല്‍ ബേക്ക സെല്‍ഫ് ഗോള്‍ വഴങ്ങിയത് ബെംഗളൂരുവിന് തിരിച്ചടിയായി.

ഇതോടെ കളി സമനിലയില്‍ ആദ്യ പകുതി പിന്നിട്ട് അവസാന 10 മിനുറ്റുകളിലേക്ക് മുന്നേറി. ഇതിനിടയില്‍ ഏറെ മികച്ച മുന്നേറ്റം കണ്ടെങ്കിലും ബെംഗളൂരുവിന് വലയിലെത്തിക്കാനായില്ല. എന്നാല്‍ പുനെയെ ഞെട്ടിച്ച് 88-ാം മിനുറ്റില്‍ ബേക്ക ഗോള്‍ നേടിയപ്പോള്‍ ബെംഗളൂരുവിന്‍റെ മുഖത്ത് ചിരി വിടരുകയായിരുന്നു. ജയത്തോടെ എട്ട് കളിയില്‍ 22 പോയിന്‍റുമായി ബെംഗളൂരു പട്ടികയില്‍ ലീഡുയര്‍ത്തി. ഒമ്പത് കളിയില്‍ 17 പോയിന്‍റുള്ള ഗോവയാണ് രണ്ടാമത്.  

Follow Us:
Download App:
  • android
  • ios