കരുത്തരായ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി ചെന്നൈയിന്‍ എഫ്‌സിക്ക് സീസണിലെ രണ്ടാം ജയം. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈ വിജയിച്ചത്.
ചെന്നൈ: ഐ എസ് എല്ലില്‍ കരുത്തരായ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി ചെന്നൈയിന്‍ എഫ്‌സിക്ക് സീസണിലെ രണ്ടാം ജയം. സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈ ടീം വിജയിച്ചത്. ജെജെ ലാല്‍പെഖുല(33), ഗ്രിഗറി നെല്‍സണ്‍(42) എന്നിവരാണ് ചെന്നൈയിനിന്‍റെ ഗോളുകള്‍ നേടിയത്. അമ്പത്തിയേഴാം മിനുറ്റില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു ബെംഗളൂരുവിന്‍റെ മടക്ക ഗോള്‍.
സീസണില്‍ ഹോം വേദിയിലെ ആദ്യ ജയമാണ് ചെന്നൈയിന്‍ എഫ്‌സി നേടിയത്. തോറ്റെങ്കിലും 15 കളിയില്‍ 31 പോയിന്‍റുള്ള ബെംഗളൂരു തന്നെയാണ് പട്ടികയില്‍ ഒന്നാമത്. 15 കളിയില്‍ എട്ട് പോയിന്‍റ് മാത്രമുള്ള ചെന്നൈയിന്‍ അവസാന സ്ഥാനത്താണ്.
