Asianet News MalayalamAsianet News Malayalam

ജംഷെഡ്‌പൂരിന് ഇന്ന് ജീവന്‍മരണ പോരാട്ടം; എതിരാളി ചെന്നൈയിന്‍ എഫ് സി

ചെന്നൈയിൻ എഫ് സി ഇന്ന് ജംഷെഡ്പൂർ എഫ് സിയെ നേരിടും. സെമി ഫൈനൽ സാധ്യത നിലനിർത്താൻ ജംഷെഡ്പൂരിന് ജയം അനിവാര്യം.

isl 2018 19 chennaiyin fc vs jamshedpur fc match preview
Author
Chennai, First Published Feb 23, 2019, 8:28 AM IST

ചെന്നൈ: ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ് സി ഇന്ന് ജംഷെഡ്പൂർ എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ജംഷെഡ്പൂർ ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു. 

സെമി ഫൈനൽ സാധ്യത നിലനിർത്താൻ ജംഷെഡ്പൂരിന് ജയം അനിവാര്യമാണ്. 16 കളിയിൽ 23 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണിപ്പോൾ. 17 കളിയിൽ 28 പോയിന്‍റുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് നാലാം സ്ഥാനത്ത്. എട്ട് പോയിന്‍റ് മാത്രമുള്ള നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ ഏറ്റവും അവസാന സ്ഥാനത്താണ്. 

Follow Us:
Download App:
  • android
  • ios