പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിനെ കാത്ത് അടുത്ത ട്വിസ്റ്റ്. ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ടീമിലെ സുപ്രധാന താരങ്ങളില്‍ ചിലര്‍ ക്ലബ് വിടുമെന്ന് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. 

കൊച്ചി: പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിനെ കാത്ത് അടുത്ത ട്വിസ്റ്റ്. ജനുവരിയിലെ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ടീമിലെ സുപ്രധാന താരങ്ങളില്‍ ചിലര്‍ ക്ലബ് വിടുമെന്ന് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. 

എന്നാല്‍ ഈ താരങ്ങള്‍ ആരൊക്കെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ജനുവരി ഒന്നു മുതല്‍ 31 വരെയാണ് താരങ്ങള്‍ക്ക് ക്ലബ് മാറാനുള്ള സമയപരിധി. 

ഐഎസ്എല്‍ അഞ്ചാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഡേവിഡ് ജെയിംസിനെ പരിശീലക സ്ഥാനത്തുനിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത്. നാലാം സീസണിൽ 2018 ജനുവരിയിലാണ് ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ജെയിംസ് ചുമതലയേറ്റത്.