അഞ്ചാം സീസണിന് നാളെ കൊൽക്കത്തയിൽ കിക്കോഫാകും. കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലാണ് മത്സരം. ഐഎസ്എല്ലിലെ ഏറ്റവും മികച്ച നായകന്‍ സന്ദേശ് ജിങ്കാനെന്ന് അനസ് എടത്തൊടിക... 

കൊല്‍ക്കത്ത: ഐഎസ്എല്‍ അഞ്ചാം സീസണിന് നാളെ കൊൽക്കത്തയിൽ കിക്കോഫ്. കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലാണ് ആദ്യമത്സരം. ഐഎസ്എല്ലിലെ ഏറ്റവും മികച്ച നായകനാണ് സന്ദേശ് ജിങ്കാനെന്ന് ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരം അനസ് എടത്തൊടിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിരോധത്തിലെ ഇന്ത്യൻ മതിലാണ് അനസ്. ഡൽഹി ഡൈനാമോസിനും ജംഷഡ്പൂരിനുമെല്ലാം വേണ്ടപ്പെട്ടവനായിരുന്നു. കഴിഞ്ഞ വർഷം മികച്ച ഇന്ത്യൻ താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അനസ് പങ്കുവെച്ചത് ബ്ലാസ്റ്റേഴ്സിനായി പന്തുതട്ടാനുളള ആഗ്രഹം. അത് നേടിയതിന്‍റെ ആവേശമുണ്ട് താരത്തിന്. ടീമിനെ ചാമ്പ്യൻമാരാക്കണം എന്ന് മാത്രമാണ് അനസിന്‍റെ മനസില്‍. 

സന്ദേശ് ജിങ്കാൻ നയിക്കുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധം അനസ് കൂടി എത്തുന്നതോടെ ഐഎസ്എല്ലിലെ തന്നെ മികച്ചതാവുകയാണ്. ജിങ്കാനൊപ്പം മഞ്ഞക്കുപ്പായത്തിലിറങ്ങാൻ കാത്തിരിക്കുന്നു അനസ്. എന്നാല്‍ സൂപ്പർ കപ്പിനിടെയുണ്ടായ കയ്യാങ്കളിയുടെ പേരിൽ വിലക്ക് നേരിടുകയാണ് അനസിപ്പോൾ. അതിനാല്‍ ആദ്യ മൂന്ന് മത്സരങ്ങളിൽ കളിക്കാനുണ്ടാവില്ല. കഴിഞ്ഞ വർഷത്തെ ടീം ജംഷഡ്പൂരിനെതിരെ അടുത്തമാസം 29നാവും ബ്ലാസ്റ്റേഴ്സിനായി അനസിന്‍റെ അരങ്ങേറ്റം.