ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് സി കെ വിനീത് അടക്കമുള്ള നാല് സൂപ്പര്‍താരങ്ങളെ കൈവിടുന്നു. വായ്‌പാടിസ്ഥാനത്തില്‍ ഇവരെ മറ്റ് ടീമുകള്‍ക്ക് നല്‍കാനാണ് തീരുമാനം.

കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് സി കെ വിനീത് അടക്കമുള്ള നാല് സൂപ്പര്‍താരങ്ങളെ കൈവിടുന്നു. വായ്‌പാടിസ്ഥാനത്തില്‍ ഇവരെ മറ്റ് ടീമുകള്‍ക്ക് നല്‍കാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. വിനീതും ഹാളിചരണ്‍ നര്‍സാരിയും ചെന്നൈയിന്‍ എഫ്‌സിയിലേക്കാണ് പോകുക. അനസ് എടത്തൊടിക പുനെ സിറ്റിയിലേക്കും ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ എടികെയിലേക്കും മാറും.

Add Asianetnews as a Preferred SourcegooglePreferred

ചെലവ് ചുരുക്കാനാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കൈമാറുന്നത്. ബ്ലാസ്റ്റേഴ്‌സ് പ്രമുഖ താരങ്ങളെ കൈവിടാന്‍ ഒരുങ്ങുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.