നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- ജെംഷഡ്പൂര്‍ മത്സരം ഗോള്‍രഹിതം. ജെംഷഡ്പൂരിന്‍റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരുടീമിനും വല ചലിപ്പിക്കാനായില്ല...

ജെംഷഡ്പൂര്‍: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- ജെംഷഡ്പൂര്‍ മത്സരം ഗോള്‍രഹിതം. ജെംഷഡ്പൂരിന്‍റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരുടീമിനും വല ചലിപ്പിക്കാനായില്ല. എന്നാല്‍ പോയിന്‍റ് പട്ടികയില്‍ എഫ്‌സി ഗോവയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താന്‍ നോര്‍ത്ത് ഈസ്റ്റിനായി. 

Scroll to load tweet…

ഒമ്പത് കളിയില്‍ 18 പോയിന്‍റുകളാണ് വടക്കുകിഴക്കന്‍ ടീമിനുള്ളത്. ഒമ്പത് കളിയില്‍ 17 പോയിന്‍റുള്ള ഗോവ മൂന്നാം സ്ഥാനത്തേക്കിറങ്ങി. പത്ത് കളിയില്‍ 15 പോയിന്‍റുള്ള ജെംഷഡ്പൂര്‍ നാലാം സ്ഥാനത്താണ്. എട്ട് കളിയില്‍ 22 പോയിന്‍റുള്ള ബെംഗളൂരു എഫ്‌സി തന്നെയാണ് പട്ടികയില്‍ മുന്നില്‍.