മഞ്ഞപ്പട ആരാധകര്‍ക്ക് സര്‍‌പ്രൈസ് സമ്മാനം പ്രഖ്യാപിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്. ടീമിന്‍റെ അംബാസിഡറായിരുന്ന സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍...

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്കൊരു സര്‍പ്രൈസ് അതിഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ടീം. അഞ്ചാം സീസണില്‍ മഞ്ഞപ്പട കുടുംബത്തിന്‍റെ ഭാഗമാകുന്ന സൂപ്പര്‍താരത്തിനായി അല്‍പസമയം കാത്തിരിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് ആവശ്യപ്പെട്ടു.

ടീം സഹ ഉടമയും അംബാസിഡറുമായിരുന്ന ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറുടെ പകരക്കാരനെയാവും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കുക എന്നാണ് മഞ്ഞപ്പട ആരാധകര്‍ക്കിടയിലെ ചര്‍ച്ച. കൊച്ചിയില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സിന്‍റെ പുത്തന്‍ ജഴ്‌സി സൂപ്പര്‍താരം മോഹന്‍ലാല്‍ പുറത്തിറക്കുന്നത് അഭ്യൂഹങ്ങള്‍ക്ക് കരുത്തുകൂട്ടുന്നു.