Asianet News MalayalamAsianet News Malayalam

മൂന്ന് ഗോള്‍ വഴങ്ങി, സക്കീറിന് ചുവപ്പ് കാര്‍ഡ്; ആദ്യ പകുതിയില്‍ നാണംകെട്ട് ബ്ലാസ്റ്റേഴ്‌സ്

മുംബൈ സിറ്റി എഫ്‌സിയുടെ സോഗുവിന് ഹാട്രിക്. രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം സക്കീര്‍ മുണ്ടംപാറ പുറത്ത്...

isl 2018 19 mumbai city fc vs kerala blasters 1st half report
Author
Mumbai, First Published Dec 16, 2018, 8:31 PM IST

മുംബൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ മോഡു സോഗുവിന്‍റെ ഹാട്രിക്കില്‍ ആദ്യ പകുതിയില്‍ മുംബൈ സിറ്റി എഫ്‌സിയുടെ തേര്‍വാഴ്‌ച്ച. മുംബൈ ഫുട്ബോള്‍ അരീനയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുംബൈ മുന്നില്‍ നില്‍ക്കുകയാണ്. മത്സരത്തില്‍ 12, 15, 30 മിനുറ്റുകളിലായിരുന്നു സോഗുവിന്‍റെ ഗോളുകള്‍. ഇതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഏക ഗോള്‍ 27-ാം മിനുറ്റില്‍ ഡംഗല്‍ മടക്കി. 

മുംബൈ താരങ്ങളുടെ അതിവേഗവും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്‍റെയും ഗോളിയുടെയും പിഴവുകളും ചേര്‍ന്നപ്പോള്‍ ആദ്യ പകുതിയില്‍ മുംബൈ ഗോള്‍മഴ പെയ്യിക്കുകയായിരുന്നു. പരുക്കന്‍ കളിക്കും ആദ്യ പകുതി വേദിയായി. ആദ്യ പകുതിയുടെ അധിക സമയത്ത് അനാവശ്യമായി ചുവപ്പ് കാര്‍ഡ് വാങ്ങി ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം സക്കീര്‍ മുണ്ടംപാറ മൈതാനം വിട്ടു. ഇതോടെ രണ്ടാം പകുതിയില്‍ 10 പേരുമായാണ് മഞ്ഞപ്പട കളിക്കുക.  

Follow Us:
Download App:
  • android
  • ios