മുംബൈ സിറ്റിയുടെ കുതിപ്പിന് ജെംഷഡ്പൂരിന്‍റെയും ഉരുക്കുമതില്‍. ജെംഷഡ്പൂര്‍ സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തറപറ്റിച്ചു. 

ജെംഷഡ്പൂര്‍: ഐ എസ് എല്ലില്‍ മുംബൈ സിറ്റിയുടെ കുതിപ്പിന് ജെംഷഡ്പൂരിന്‍റെയും ഉരുക്കുമതില്‍. ജെംഷഡ്പൂര്‍ സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തറപറ്റിച്ചു. എണ്‍പതാം മിനുറ്റില്‍ മെമോയാണ് ജെംഷഡ്പൂരിന്‍റെ വിജയഗോള്‍ നേടിയത്. 

ജയിച്ചെങ്കിലും പോയിന്‍റ് പട്ടികയില്‍ കുതിക്കാന്‍ ജെംഷഡ്പൂരിനായില്ല. 15 കളിയില്‍ 23 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ജെംഷഡ്പൂര്‍. 31 പോയിന്‍റുള്ള ബെംഗളൂരു എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. 27 പോയിന്‍റുള്ള മുംബൈ സിറ്റിയാണ് രണ്ടാമത്. ഗോവ(25) മൂന്നും നോര്‍ത്ത് ഈസ്റ്റ്(24) നാലും സ്ഥാനങ്ങളിലുണ്ട്.