സ്വന്തം മൈതാനത്ത് അണ്ടര്‍ 17 ലോകകപ്പ് ഹീറോ കൊമാല്‍ തട്ടാല്‍ വലകുലുക്കിയിട്ടും എടികെയ്ക്ക് ജയമില്ല. എന്നാല്‍ പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് രാജകീയമായാണ് ബെംഗളൂരുവിന്‍റെ ജയം...
കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഹീറോ കൊമാല്‍ തട്ടാല്‍ ആദ്യ ഐഎസ്എല്‍ ഗോള്‍ നേടിയ മത്സരത്തില്‍ എടികെയ്ക്ക് തോല്‍വി. ബെംഗളൂരുവിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എടികെ പരാജയമറിഞ്ഞത്. എതിരാളിയുടെ തട്ടകത്തില്‍ പിന്നിട്ടുനിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ബെംഗളൂരു കളി കയ്യടക്കിയത്.
സാള്‍ട്ട് ലേക്കില്‍ കിക്കോഫായി 15-ാം മിനുറ്റില്‍ തട്ടാലിന്‍റെ ഗോളില്‍ എടികെ മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്ത് മിക്കു ബെംഗളൂരുവിന് സമനില പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47-ാം മിനുറ്റില്‍ എറിക് ബെംഗളൂരുവിന്‍റെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ പിന്നീട് തിരിച്ചടിക്കാന്‍ കഴിയാതെ എടികെ അടിയറവുപറയുകയായിരുന്നു.
