അത്‌ലറ്റിക്കോ മാഡ്രിഡ് വീണ്ടും ഐഎസ്എല്ലിലേക്ക്. ആദ്യ മൂന്ന് സീസണുകളില്‍ എടികെയുമായി അത്‌ലറ്റിക്കോയ്ക്ക് പങ്കാളിത്തമുണ്ടായിരുന്നു... 


ദില്ലി: സ്‌പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് വീണ്ടും ഐഎസ്എല്ലിലേക്ക്. രണ്ടാം വരവില്‍ ജെംഷഡ്പൂര്‍ ആസ്ഥാനമായുള്ള ടാറ്റാ ഫുട്ബോള്‍ അക്കാദമിയുമായാണ് അത്‌ലറ്റിക്കോ സഹകരിക്കുന്നത്. ഐഎസ്എല്‍ ക്ലബ് ജെംഷഡ്പൂര്‍ എഫ്‌‌സിയും അക്കാദമിയും ടാറ്റ സ്റ്റീലിന്‍റെ ഉടമസ്ഥതയിലാണ്.

Scroll to load tweet…

ടാറ്റ ഫുട്ബോള്‍ അക്കാദമി ഇനിമുതല്‍ ടാറ്റ അത്‌ലറ്റിക്കോ ഫുട്ബോള്‍ അക്കാദമി എന്നാണ് അറിയപ്പെടുക. ടാറ്റ അക്കാദമിക്ക് അത്‌ലറ്റിക്കോ സാങ്കേതിക സഹായങ്ങള്‍ നല്‍കും. അത്‌ലറ്റിക്കോയില്‍ നിന്നുള്ള ഫുട്ബോള്‍ വിദഗ്ധരുടെ സേവനവും അക്കാദമിക്കുണ്ടാകും. ദില്ലിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്‍റ് ഗില്‍ മാര്‍ട്ടിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

Scroll to load tweet…

പുതിയ കരാര്‍ വരും സീസണുകളില്‍ ജെംഷഡ്പൂരിന് ഗുണം ചെയ്യും എന്നാണ് വിലയിരുത്തല്‍. ഐഎസ്എല്ലില്‍ ആദ്യ മൂന്ന് സീസണുകളില്‍ എടികെയുമായി അത്‌ലറ്റിക്കോയ്ക്ക് പങ്കാളിത്തമുണ്ടായിരുന്നു.