Asianet News MalayalamAsianet News Malayalam

ചെന്നൈയിനും ഡൈനമോസും ഇന്ന് നേര്‍ക്കുനേര്‍; ലക്ഷ്യം ആദ്യ ജയം

ഡൽഹി ഡൈനമോസ് വൈകിട്ട് ഏഴരയ്‌ക്ക് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയെ നേരിടും. ഇരു ടീമുകളും ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല...
 

isl 2018 chennaiyin fc vs delhi dynamos preview
Author
Delhi, First Published Oct 23, 2018, 9:29 AM IST

ദില്ലി: ഐഎസ്എല്ലിൽ ഡൽഹി ഡൈനമോസ് ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ദില്ലിയിലാണ് മത്സരം.
ആദ്യ മൂന്ന് കളിയും തോറ്റ ചെന്നൈയിൻ പോയിന്‍റ് പട്ടികയിൽ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ് ദില്ലിയിൽ എത്തിയിരിക്കുന്നത്. 

നോർത്ത് ഈസ്റ്റിനെതിരെ മൂന്ന് ഗോൾ നേടിയിട്ടും തോറ്റ ആഘാതത്തിൽ നിന്ന് കരകയറാൻ കൂടിയാണ് ചെന്നൈ ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിൽ സമനിലയിൽ തളച്ച ആത്മവിശ്വാസത്തിലാണ് ഡൈനമോസ്. മൂന്ന് കളിയിൽ രണ്ടുപോയിന്‍റുള്ള ഡൈനമോസ് ലീഗിലെ എട്ടാം സ്ഥാനക്കാരാണ്. ചെന്നൈയിൻ അവസാന സ്ഥാനക്കാരും.

Follow Us:
Download App:
  • android
  • ios