ഐഎസ്എല്ലിലെ ആവേശപ്പോരില്‍ അവസാനനിമിഷം മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ടെങ്കിലും ആവേശത്തിന് അതിരുകളില്ലായിരുന്നു. ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനായി ആവേശം ആളിക്കത്തിച്ചപ്പോള്‍ ടച്ച് ലൈനില്‍ മീശ പിരിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആശാന്‍ ഡേവിഡ് ജെയിംസ് നിലയുറപ്പിച്ചു.
കൊച്ചി: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ അവസാനനിമിഷം മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് വിജയം കൈവിട്ടെങ്കിലും ആവേശത്തിന് അതിരുകളില്ലായിരുന്നു. ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിന്റെ പന്ത്രണ്ടാമനായി ആവേശം ആളിക്കത്തിച്ചപ്പോള്‍ ടച്ച് ലൈനില്‍ മീശ പിരിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആശാന്‍ ഡേവിഡ് ജെയിംസ് നിലയുറപ്പിച്ചു.
മത്സരത്തിനിടെ മുംബൈ താരം അര്‍നോള്‍ഡ് ഇസോക്കു ടച്ച് ലൈനില്‍ നില്‍ക്കുകയായിരുന്ന കോച്ച് ഡേവിഡ് ജെയിംസിനോട് ചൂടായപ്പോള്‍ അതേനാണയത്തില്‍ മറുപടി പറഞ്ഞ് ജെയിംസും ആരാധകരെ ആവേശത്തിലാഴ്ത്തി. ഫൗള്‍ ചെയ്യപ്പെട്ട ഇസോക്കുവിന് സമീപമെത്തി ഡേവിഡ് ജെയിംസ് പറഞ്ഞ കമന്റാണ് മുംബൈ താരത്തെ ചൊടിപ്പിച്ചത്.
തന്റെ അടുത്തേക്ക് ദേഷ്യത്തോടെ എത്തിയ ഇസോക്കുവിന് ജെയിംസും അതേനാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു. ഒടുവില്‍ റഫറി ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
