ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഡൈനമോസിന്‍റെ മൈതാനത്ത് എടികെയുടെ വിജയം. എടികെ സീസണില്‍ നേടുന്ന ആദ്യ ജയമാണിത്...
ദില്ലി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനമോസിനെതിരെ എടികെയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഡൈനമോസിന്‍റെ മൈതാനത്ത് എടികെയുടെ വിജയം. ആദ്യ പകുതിയില്‍ ബല്‍വന്ദ് സിംഗിന്‍റെ ഗോളില്‍(20) എടികെ മുന്നിലെത്തി.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ 54-ാം മിനുറ്റില്‍ പ്രീതം കോട്ടാല്‍ ഡല്‍ഹിയെ ഒപ്പമെത്തിച്ചു. സമനിലയില്‍ പിരിയുമെന്ന് തോന്നിച്ച അവസാന നിമിഷങ്ങളില്‍ 84-ാം മിനുറ്റില്‍ എടികെയ്ക്ക് നസീര്‍ ജയമുറപ്പിക്കുകയായിരുന്നു സീസണില്‍ എടികെയുടെ ആദ്യ ജയമാണിത്.
