ഗോളടി വീരന്‍മാരായ ഗോവയ്ക്ക് എടികെയോട് ഗോള്‍രഹിത സമനില. എന്നാല്‍ പോയിന്‍റ് പട്ടികയില്‍ നേട്ടം. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിരസമായ കളിയാണ് എടികെ പുറത്തെടുത്തത്...

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഗോളടി വീരന്‍മാരായ ഗോവയ്ക്ക് എടികെയോട് ഗോള്‍രഹിത സമനില. എടികെയുടെ മൈതാനത്ത് നടന്ന കളിയില്‍ നിശ്‌ചിത സമയം പിന്നിട്ട് അഞ്ച് മിനുറ്റ് അധിക സമയം ലഭിച്ചിട്ടും ടീമുകള്‍ക്ക് വലകുലുക്കാനായില്ല. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍വെച്ചും കളി തങ്ങളുടെ നിയന്ത്രത്തിലുമാക്കിയ ശേഷമാണ് ഗോവ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചത്. എടികെയാവട്ടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിരസമായ കളിയാണ് പുറത്തെടുത്തത്. 

Scroll to load tweet…

എന്നാല്‍ സമനിലയോടെ പോയിന്‍റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് രണ്ടാമതെത്താന്‍ ഗോവയ്ക്കായി. ഇരുടീമിനും തുല്യപോയിന്‍റുകളാണെങ്കിലും ഗോള്‍ശരാശരിയാണ് ഗോവയ്ക്ക് തുണയായത്. ഒമ്പത് കളികളില്‍ അഞ്ച് ജയവുമായി 17 പോയിന്‍റുകളാണ് ഗോവയ്ക്കുള്ളത്. ഇതേസമയം ഒമ്പത് കളിയില്‍ മൂന്ന് ജയവും 12 പോയിന്‍റുമുള്ള എടികെ ആറാം സ്ഥാനത്താണ്. ഏഴ് കളിയില്‍ ആറും ജയിച്ച ബെംഗളൂരു എഫ്‌സിയാണ് 19 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത്.