എഫ്‌സി ഗോവയെ ഗോള്‍മഴയില്‍ മുക്കി ജെംഷഡ്പൂര്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ജെംഷഡ്പൂര്‍ എഫ്‌സിയുടെ ജയം. ജയത്തോടെ ആറ് കളിയില്‍ 10 പോയിന്‍റുമായി ജെംഷഡ്പൂര്‍ മൂന്നാം സ്ഥാനത്ത്...

ജെംഷഡ്പൂര്‍: ഐഎസ്എല്ലില്‍ സ്വന്തം തട്ടകത്തില്‍ എഫ്‌സി ഗോവയെ ഗോള്‍മഴയില്‍ മുക്കി ജെംഷഡ്പൂര്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ജെംഷഡ്പൂര്‍ എഫ്‌സി വമ്പന്‍ ജയം സ്വന്തമാക്കിയത്. 

Scroll to load tweet…
Scroll to load tweet…

ജെംഷഡ്പൂരിനായി സൂസൈരാജ് ഇരട്ട ഗോളും മെമോയും സുമീതും ഓരോ ഗോളും നേടി. എന്നാല്‍ ഫാളായിരുന്നു ഗോവയുടെ ഏക ഗോള്‍ മടക്കിയത്. തോറ്റെങ്കിലും അഞ്ച് കളിയില്‍ 10 പോയിന്‍റുമായി ഗോവ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ജയത്തോടെ ആറ് കളിയില്‍ 10 പോയിന്‍റുമായി ജെംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തെത്തി. 

Scroll to load tweet…
Scroll to load tweet…