ഇഞ്ചുറി ടൈമില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്  അര്‍ഹമായ പെനാല്‍റ്റി നിഷേധിച്ചതാണ് ഡൈനമോസിനെതിരായ മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചതെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ്. സി.കെ വിനീതിനെ ഫൗള്‍ ചെയ്തതിന്...

കൊച്ചി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അവസാന മിനുറ്റുകളില്‍ കാലിടറുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്. 48-ാം മിനുറ്റില്‍ മലയാളി താരം സി.കെ വിനീതിന്‍റെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സ് വിജയമുറപ്പിച്ച് നില്‍ക്കവെ 84-ാം മിനുറ്റില്‍ ഡല്‍ഹി ഡൈനമോസിനോട് സമനില വഴങ്ങുകയായിരുന്നു. എന്നാല്‍ ഈ ഗോളിനേക്കാള്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത് മത്സരത്തിലെ മറ്റൊരു നിമിഷമായിരുന്നു എന്ന് പറയുകയാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. 

ഇഞ്ചുറിടൈമില്‍ വിനീത് ടാക്കിള്‍ ചെയ്യപ്പെട്ടതിന് ബ്ലാസ്റ്റേഴ്‌സിന് അര്‍ഹമായ പെനാല്‍റ്റി നിഷേധിച്ചത് മത്സരത്തിന്‍റെ വിധി തീരുമാനിച്ചതായി ജെയിംസ് വ്യക്തമാക്കി. ഇടതുവിങ്ങിലൂടെ കുതിച്ച വിനീതിനെ ഡെനമോസിന്‍റെ പ്രീതം കോട്ടാല്‍ പിന്നില്‍ നിന്ന് ഫൗള്‍ ചെയ്ത് വീഴ്‌ത്തുകയായിരുന്നു. പെനാല്‍റ്റിക് വേണ്ടി വിനീതും സഹതാരങ്ങളും വാദിച്ചെങ്കിലും റഫറി മുഖംതിരിച്ചു. പെനാല്‍റ്റി നിഷേധിച്ചതില്‍ ഡേവിഡ് ജെയിംസ് പ്രക്ഷുബ്‌ധനാകുന്നതിനും മത്സരം സാക്ഷിയായി.