എടികെയ്ക്കെതിരായ ആദ്യ ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് ആദ്യ ഇലവനില്‍. ധീരജ് സിംഗാണ് മഞ്ഞപ്പടയുടെ ഗോളി. സി.കെ വിനീത്...

കൊല്‍ക്കത്ത: ഐഎസ്എല്‍ അഞ്ചാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെക്കെതിരായ ആദ്യ ഇലവനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് ആദ്യ ഇലവനിലുണ്ട്. സീസണിലെ ആദ്യ മത്സരത്തില്‍ കൗമാര വിസ്‌മയം ധീരജ് സിംഗാണ് മഞ്ഞപ്പടയുടെ വലകാക്കുക. അണ്ടര്‍ 17 ലോകകപ്പില്‍ തിളങ്ങിയ ധീരജിന്‍റെ ആദ്യ ഐഎസ്എല്‍ മത്സരമാണിത്. മലയാളി താരം സി.കെ വിനീതും കറേജ് പെക്കൂസണും പകരക്കാരുടെ നിരയിലുണ്ട്. 

Scroll to load tweet…

കഴിഞ്ഞ സീസണില്‍ ഒട്ടും മികച്ചതല്ലായിരുന്നു ഇരു ടീമുകളുടേയും പ്രകടനം ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് അവസാനിപ്പിച്ചപ്പോള്‍ എടികെ ഒമ്പതാമതായിരുന്നു. അതിനാല്‍ ഇരുവരും ആഗ്രഹിക്കുന്നത് പുതിയ തുടക്കമാണ്.