ഐഎസ്എല്‍ ഈ സീസണിലെ ആദ്യഘട്ട മത്സരങ്ങളുടെ മത്സരക്രമമായി. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്‌സിയും അമര്‍ തൊമാര്‍ കൊല്‍ക്കത്തയും തമ്മില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
കൊച്ചി: ഐഎസ്എല്‍ ഈ സീസണിലെ ആദ്യഘട്ട മത്സരങ്ങളുടെ ഫിക്സ്ചറായി. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്‌സിയും അമര്‍ തൊമാര്‍ കൊല്‍ക്കത്തയും തമ്മില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
12 റൗണ്ടുകളിലായി ആകെ 59 മത്സരങ്ങളാണ് ഉണ്ടാകുക. 30ന് നടക്കുന്ന സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ ബംഗലൂരു എഫ്‌സിയും ചെന്നൈയിന്‍ എഫ്‌സിയും ഏറ്റുമുട്ടും. ഈ സീസണില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് മൂന്ന് ഇടവേളകളുണ്ടാകും.
ഒക്ടോബര്‍ എട്ടു മുതല്‍ 16വരെയും നവംബര്‍ 12 മുതല്‍ 20വരെയും ഇന്ത്യന്‍ ടീമിന്റെ സൗഹൃദ മത്സരങ്ങള്‍ക്കായും ഡിസംബര്‍ 17 മുതല്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപിനായും മത്സരങ്ങള്‍ നിര്‍ത്തിവെക്കും. ആഴ്ച അവസാനങ്ങളില്‍ മാത്രമായിരിക്കും മത്സരങ്ങള്‍ കൂടുതലും. വൈകിട്ട് 7.30നാണ് മത്സരങ്ങള്‍ തുടങ്ങുക.
