അഞ്ചാം സീസണിന് കൊല്‍ക്കത്തയില്‍ കിക്കോഫ്. സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എടിക്കെയെ നേരിടുകയാണ്. 

കൊല്‍ക്കത്ത: ഐഎസ്എല്‍ അഞ്ചാം സീസണിന് കൊല്‍ക്കത്തയില്‍ കിക്കോഫ്. സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എടിക്കെയെ നേരിടുകയാണ്. മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഇലവനിലുണ്ട്. അണ്ടര്‍ 17 ലോകകപ്പില്‍ തിളങ്ങിയ കൗമാര ഗോളി ധീരജ് സിംഗ് മഞ്ഞക്കുപ്പായത്തില്‍ അരങ്ങേറ്റം കറിച്ചുവെന്നതും ശ്രദ്ധേയമാണ്. 

മത്സരത്തിന്‍റെ ആദ്യ മിനുറ്റുകളില്‍ ഇരു ടീമുകളും ആക്രമിച്ച് കളിക്കുകയാണ്. മലയാളി താരം സി.കെ വിനീതും കറേജ് പെക്കൂസണും പകരക്കാരുടെ നിരയിലുണ്ട്. കഴിഞ്ഞ സീസണില്‍ ഒട്ടും മികച്ചതല്ലായിരുന്നു ഇരു ടീമുകളുടേയും പ്രകടനം ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് അവസാനിപ്പിച്ചപ്പോള്‍ എടികെ ഒമ്പതാമതായിരുന്നു. അതിനാല്‍ ഇരുവരും ആഗ്രഹിക്കുന്നത് പുതിയ തുടക്കമാണ്.

Scroll to load tweet…