കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഇലവനില്‍ രണ്ട് മലയാളികള്‍. സീസണില്‍ വിനീത് ആദ്യമായാണ് ആദ്യ ഇലവനില്‍ കളിക്കുന്നത്. സഹല്‍ അബ്‌ദുല്‍ സമദും പന്തുതട്ടും... 

കൊച്ചി: ഐഎസ്എല്‍ രണ്ടാം ഹോം മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം സി.കെ വിനീത് ആദ്യ ഇലവനില്‍. മറ്റൊരു മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദും ആദ്യ ഇലവനിലുണ്ട്. സക്കീര്‍ മുണ്ടംപാറ പകരക്കാരുടെ നിരയിലുമുണ്ട്. ധീരജ് സിംഗിന് പകരം നവീന്‍ കുമാറാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വല കാക്കുന്നത്. വിലക്കിലുള്ള അനസ് എടത്തൊടിക ഇന്നും കളിക്കില്ല. 

Scroll to load tweet…

സ്വന്തം കാണികള്‍ക്ക് മുന്നിലെ ആദ്യ ജയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ എടികെയെ തോല്‍പിച്ച് തുടങ്ങിയ മഞ്ഞപ്പട മുംബൈക്കെതിരെ അവസാന നിമിഷം സമനില വഴങ്ങിയിരുന്നു. എന്നാല്‍ രണ്ടാഴ്‌ച്ചത്തെ വിശ്രമത്തിന് ശേഷം പിഴവുകളെല്ലാം പരിഹരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുന്നത് എന്നാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറയുന്നത്. സീസണിലെ ആദ്യ ജയമാണ് ഡൈനമോസിന്‍റെ ലക്ഷ്യം.