ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ പോപ്ലാറ്റ്‌നിക്കും കിസിറ്റോയും ബ്ലാസ്റ്റേഴ്‌സ് ഇലവനില്‍ മടങ്ങിയെത്തി. എന്നാല്‍ മലയാളി താരം അനസ് എടത്തൊടിക...

ജെംഷ‌ഡ്പൂര്‍: ഐഎസ്എല്ലില്‍ ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തില്‍ പോപ്ലാറ്റ്‌നിക്കും കിസിറ്റോയും ബ്ലാസ്റ്റേഴ്‌സ് ഇലവനില്‍ മടങ്ങിയെത്തി. പതിവില്‍നിന്ന് വ്യത്യസ്‌തമായി അഞ്ച് വിദേശ താരങ്ങളുമായാണ് മഞ്ഞപ്പട കളിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് വിദേശതാരങ്ങള്‍ മാത്രമാണ് ആദ്യ ഇലവനില്‍ കളിച്ചത്. 

മലയാളി താരം സി.കെ വിനീത് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചപ്പോള്‍ സഹലും സക്കീറും പകരക്കാരുടെ നിരയിലാണ്. വിലക്ക് മാറിയെത്തുന്ന അനസ് എടത്തൊടികയെയും പകരക്കാരുടെ നിരയിലാണ് ഡേവിഡ് ജെയിംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവീന്‍ കുമാര്‍ തന്നെയാണ് മഞ്ഞപ്പടയുടെ വലകാക്കുക. 

Scroll to load tweet…