ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീം ലൈനപ്പായി. ശനിയാഴ്ച കൊല്‍ക്കത്തക്കെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് മുംബൈക്കെതിരെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കുന്നത്. ഫസ്റ്റ് ഇലവനില്‍ സി കെ വിനീതില്ല. കഴിഞ്ഞ മത്സരത്തിലേതുപോലെ രണ്ടാം പകുതിയില്‍ പകരക്കാരനായിട്ടായിരിക്കും സി.കെ വിനീതിനെ കോച്ച് ഡേവിഡ് ജെയിംസ് കളത്തിലറക്കുക.
കൊച്ചി: ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീം ലൈനപ്പായി. ശനിയാഴ്ച കൊല്‍ക്കത്തക്കെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് മുംബൈക്കെതിരെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കുന്നത്. ഫസ്റ്റ് ഇലവനില്‍ സി കെ വിനീതില്ല. കഴിഞ്ഞ മത്സരത്തിലേതുപോലെ രണ്ടാം പകുതിയില്‍ പകരക്കാരനായിട്ടായിരിക്കും സി.കെ വിനീതിനെ കോച്ച് ഡേവിഡ് ജെയിംസ് കളത്തിലറക്കുക.
മുന്നേറ്റനിരയില്‍ ലാകിക് പെസിച്ച്, നിക്കോള കമ്രാവിച്ച്, സ്റ്റോജാനോവിച്ച് എന്നിവിരറങ്ങുമ്പോള്‍ സൈമിലിന്‍ ഡൗംഗല്‍, പൊപ്ലാറ്റാനിക്, മൊഹമ്മദ് റാകിപ്, മലയാളിതാരം സഹല്‍ അബബ്ദുള്‍ സമദ് എന്നിവരാണ് മധ്യനിരയിലുള്ളത്. പ്രതിരോധത്തില്‍ ഹോളിചരണ്‍ നര്‍സാറിയും ക്യാപ്റ്റന്‍ സന്ദേശ് ജിംഗാനും ലാല്‍ റുവാത്താറയും നിലയുറപ്പിക്കുമ്പോള്‍ ഗോള്‍ പോസ്റ്റിനു താഴെ ധാരജ് സിംഗ് തന്നെ വലകാക്കും.
ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം ജയിച്ചാല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം. ആദ്യ മത്സരം തോറ്റ മുംബൈക്ക് ഇന്ന് ജയം നേടേണ്ടത് അനിവാര്യമാണ്.
