Asianet News MalayalamAsianet News Malayalam

ഒടുവില്‍ പുനെ ജയിച്ചു; അതും സ്വന്തം മൈതാനത്ത്

പുനെ സിറ്റിക്ക് സീസണിലെ ആദ്യ ജയം. നാലാം സ്ഥാനക്കാരായ ജെംഷഡ്പൂര്‍ എഫ്‌സിയെയാണ് പുനെ പരാജയപ്പെടുത്തിയത്. മലയാളി താരം ആശിഖ് കരുണിയനാണ് ഹീറോ ഓഫ് ദ് മാച്ച്...

isl 2018 pune city beats jamshedpur fc by 2-1
Author
Pune, First Published Nov 21, 2018, 10:17 PM IST

പുനെ: ഐഎസ്എല്ലില്‍ 86-ാം മിനുറ്റില്‍ നേടിയ ഗോളില്‍ ജെംഷഡ്പുര്‍ എഫ്‌സിക്കെതിരെ പുനെ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളകള്‍ക്കാണ് പുനെ സീസണിലെ ആദ്യ ജയം സ്വന്തം മൈതാനത്ത് സ്വന്തമാക്കിയത്. പുനെയുടെ മലയാളി താരം ആശിഖ് കരുണിയനാണ് ഹീറോ ഓഫ് ദ് മാച്ച്...

അഞ്ചാം മിനുറ്റില്‍ ഡീഗോ കാര്‍ലോസിന്‍റെ ഗോളില്‍ പുനെയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ അഞ്ച് മിനുറ്റുകളുടെ ഇടവേളയില്‍ സുമീത് പാസിയിലൂടെ ജെംഷഡ്പുര്‍ സമനില പിടിച്ചു. ഓരോ ഗോളുകളടിച്ച് ടീമുകള്‍ സമനില വഴങ്ങുമെന്ന് തോന്നിച്ച ഘടത്തില്‍ 86-ാം മിനുറ്റില്‍ മാറ്റ് മില്‍സ് പുനെക്ക് ആശ്വാസജയം സമ്മാനിക്കുകയായിരുന്നു. 

തോറ്റെങ്കിലും എട്ട് കളിയില്‍ 11 പോയിന്‍റുള്ള ജെംഷഡ്പൂര്‍ നാലാം സ്ഥാനത്തുണ്ട്. എട്ട് കളിയില്‍നിന്ന് അ‌ഞ്ച് പോയിന്‍റ് മാത്രമുള്ള പുനെ എട്ടാമതാണ്.

Follow Us:
Download App:
  • android
  • ios