കാഹിലിനെ ടീമിലെത്തിച്ച് ജെംഷഡ്പൂര്‍ എഫ്‌സി. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും വലിയ ഗോള്‍ സ്‌കോറര്‍ ഇക്കുറി ഐഎസ്എല്ലിലെ ആകര്‍ഷണങ്ങളിലൊന്നാകും എന്നുറപ്പ്.
ജെംഷഡ്പൂര്‍: ഓസ്‌ട്രേലിയന്‍ ഫുട്ബോള്‍ ഇതിഹാസം ടിം കാഹില്‍ ഇനി ഐഎസ്എല്ലില്‍. ഇംഗ്ലീഷ് ക്ലബ് എവര്‍ട്ടന്‍റെ താരമായിരുന്ന കാഹിലിനെ ജെംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കി. ഐഎസ്എല്ലില്‍ കളിക്കാനെത്തുന്നതിന്‍റെ ആകാംക്ഷയിലാണ് താനെന്ന് കാഹില്‍ ട്വീറ്റ് ചെയ്തു.
നാല് ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞ 38കാരനായ സ്‌ട്രൈക്കര്‍ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ്. 107 കളികളില്‍ 50 ഗോളുകള്‍ നേടിയ താരം റഷ്യന്‍ ലോകകപ്പിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചിരുന്നു.
ഓസീസ് കുപ്പായത്തില്‍ 14 വര്‍ഷം കളിച്ച താരം മൂന്ന് ലോകകപ്പുകളില്‍ ഗോള്‍ നേടി. സിഡ്‌നി ഒളിംപിക്‌സിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ കാഹില്‍ എവര്‍ട്ടണിനായി 226 മത്സരങ്ങളില്‍ 56 ഗോളുകളാണ് അടിച്ചുകൂട്ടിയത്. അമേരിക്കന്‍ ചൈനീസ് ലീഗുകളിലും കാഹില്‍ പന്തുതട്ടി.
