ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്‍പ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രചോദിപ്പിക്കാന്‍ വീഡിയോ ഒരുക്കി ഔദ്യോഗിക ആരാധകക്കൂട്ടമായ മഞ്ഞപ്പട. മഞ്ഞക്കടല്‍ ആര്‍ത്തിരമ്പുന്ന വീഡിയോ കാണാം...

കൊല്‍ക്കത്ത: ഐഎസ്എല്‍ അഞ്ചാം സീസണിന് ഇന്ന് കിക്കോഫാകുമ്പോള്‍ ആദ്യ കിരീടമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ലക്ഷ്യം. ആദ്യ കിരീടം കേരളത്തിലെത്തിക്കാന്‍ മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സും തയ്യാറായിക്കഴിഞ്ഞു. എടികെയ്ക്കെതിരായ ഉദ്ഘാടന മത്സരത്തെ ഇന്ത്യന്‍ എല്‍ ക്ലാസിക്കോ എന്നാണ് മഞ്ഞപ്പട ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

പതിവുപോലെ ടീമിനെ വിജയത്തിലെത്തിക്കാനും ആരാധക പിന്തുണയില്‍ പിടിച്ചുനിര്‍ത്താനും മഞ്ഞപ്പട എല്ലാ അടവുകളും പുറത്തെടുക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് മഞ്ഞപ്പട ഫാന്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഇത് വ്യക്തമാക്കുന്നു. ഈ വീഡിയോ മഞ്ഞപ്പട ആരാധകരെ ആകര്‍ഷിക്കുമെന്നുറപ്പ്. ലീഗില്‍ കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്സ്.