ഐഎസ്എല്ലില്‍ രണ്ടാം സ്ഥാനത്തേയ്‍ക്ക് ഉയരാന്‍ പൂനെ സിറ്റി ഇന്നിറങ്ങുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് എതിരാളികള്‍. പൂനെയില്‍ രാത്രി എട്ട് മണിക്ക് മത്സരം തുടങ്ങും.

ഏഴ് മത്സരങ്ങളില്‍ 12 പോയിന്റുള്ള പൂനെ നിലവില്‍ നാലാം സ്ഥാനത്താണ്. സീസണില്‍ ഇതുവരെ കളിച്ച മൂന്ന് ഹോം മത്സരങ്ങളില്‍ രണ്ടിലും പൂനെ തോറ്റിരുന്നു. റഫറിയെ പരിഹസിച്ചതിന് സസ്‍പന്‍ഷനിലായ പരിശീലകന്‍ പോപ്പോവിച്ച് ഇല്ലാതെയാകും പൂനെ ടീം കളത്തിലിറങ്ങുക. ആറ് മത്സരങ്ങളില്‍ നാലിലും തോറ്റ നോര്‍ത്ത് ഈസ്റ്റ് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.