ഐഎസ്എല്ലില്‍  ഇന്ന് പൂനെ സിറ്റിയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടും

ഐഎസ്എല്ലില്‍ ഇന്ന് പൂനെ സിറ്റിയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടും. ദില്ലി മൈതാനത്ത് രാത്രി എട്ട് മണിക്കാണ് മത്സരം . ഇരുടീമുകള്‍ക്കും സീസണിലെ അവസാന മത്സരമാണിത്. 29 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്തുള്ള പൂനെ, പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്. ഡൽഹി ഡൈനാമോസ് 18 പോയിന്‍റുമായി നിലവിൽ എട്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാലും ഡൈനാമോസ് എട്ടാം സ്ഥാനത്ത് തുടരും .