ഇരുപാദങ്ങളിലുമായി 4-1 ന്റ  ജയവും. ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് ഇരട്ട ഗോള്‍ നേടിയ ജെജെയാണ് ചെന്നൈയിന്റെ വിജയ ശില്‍പി.  

ഐഎസ്എല്‍ നാലാം സീസണ്‍ ഫൈനലില്‍ ബെംഗളൂരു - ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. ഗോവയെ തോല്‍പ്പിച്ചാണ് ചെന്നൈയിന്‍ ഫൈനലില്‍ കടന്നത്. രണ്ടാംപാദ സെമിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെന്നൈയിന്റെ ജയം. 

ഇരുപാദങ്ങളിലുമായി 4-1 ന്റ ജയവും. ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് ഇരട്ട ഗോള്‍ നേടിയ ജെജെയാണ് ചെന്നൈയിന്റെ വിജയ ശില്‍പി. ധന്‍പാല്‍ സിംഗാണ് മറ്റൊരു ഗോള്‍ നേടിയത്. ചെന്നൈയിന്‍ ഗോളി കരണ്‍ജിത്തിന്റെ മികച്ച പ്രകടനവും ആദ്യ പകുതിയില്‍ നിര്‍ണായകമായി. ശനിയാഴ്ച ബെംഗളൂരിവിലാണ് ഫൈനല്‍.

പ്രതിരോധമായിരുന്നു ആദ്യപകുതിയില്‍ ചെന്നൈയുടെ കൂട്ട്. കളിയുടെ ആദ്യഘട്ടത്തില്‍ ഗോവയായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. എണ്ണം പറഞ്ഞ ഷോട്ടുകളും മികച്ച അവസരങ്ങളുമുണ്ടാക്കുന്നതില്‍ കളിയുടെ ആദ്യപകുതിയില്‍ ഗോവമുന്നിട്ടുനിന്നു. ആദ്യ ഇരുപത്തിയഞ്ച് മിനിട്ടിനുള്ളില്‍ ആറ് കോര്‍ണറുകളാണ് ഗോവയ്ക്ക് ലഭിച്ചത്. എന്നാല്‍ ഒന്നും ഗോളിലേക്ക് വഴി തുറന്നില്ല. 26 ാം മിനിട്ടില്‍ ഹെഡ്ഡറിലൂടെ ജെജെ ചെന്നൈയിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി. 

ഒരു ഗോളില്‍ മുന്നിലെത്തിയതോടെ ചെന്നൈയുടെ ആവേശം ഇരട്ടിയായി. രണ്ടാമത്തെ ഗോളും വീണതോടെ ഗോവയുടെ താളം നഷ്ടമായി. പലപ്പോഴും ചെന്നൈയിന്റെ ഗോള്‍മുഖം വിറപ്പിക്കുവാന്‍ ഗോവ ശ്രമിച്ചെങ്കിലും ചെന്നൈയിന്‍ ഗോളി കരണ്‍ജിത്തിന്റെ സേവുകള്‍ക്കുമുന്നില്‍ ഗോവയ്ക്ക് അടിയറവ് പറയേണ്ടിവന്നു.