റിനോ ആന്‍റോയെ റാഞ്ചാന്‍ ബെംഗളൂരു എഫ്‌സി

First Published 16, Mar 2018, 11:07 AM IST
isl Kerala Blasters could lose Rino Anto
Highlights
  • റിനോ ആന്‍റോയെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ബെംഗളൂരുവിന്‍റെ ശ്രമം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം റിനോ ആന്‍റോയെ ടീമില്‍ തിരിച്ചെത്തിക്കാന്‍ ബെംഗളൂരു എഫ്‌സി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍റര്‍നാഷണല്‍ ബിസിനസ് ടൈംസ് ആണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരത്തെ വെസ്റ്റ് ബ്ലോക്ക് റാഞ്ചാന്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത പുറത്തുവിട്ടത്. റിനോയുമായുള്ള കരാര്‍ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ പുതുക്കിയിട്ടില്ല.

ഐ ലീഗില്‍ ബെംഗളൂരുവിനൊപ്പം നാല് സീസണ്‍ കളിച്ച റിനോ ലോണിലാണ് കൊല്‍ക്കത്തയിലേക്കും അവിടെ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്കും ചുവടുമാറ്റിയത്. 2017ല്‍ നാലാം സീസണില്‍ താരങ്ങളുടെ ഡ്രാഫ്റ്റില്‍ 63 ലക്ഷം രൂപ രൂപ മുടക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ടാം സീസണിന് റിനോയ്ക്ക് അവസരം നല്‍കി. എന്നാല്‍ പരിക്കുമൂലം നാലാം സീസണില്‍ 10 മത്സരങ്ങള്‍ മാത്രമാണ് റിനോ കളിച്ചത്. 

ബെംഗളൂരു, ബ്ലാസ്റ്റേഴ്‌സ് ടീമുകളിലെ സഹതാരമായിരുന്ന സി.കെ വിനീതിനെ എറ്റികെ കൊല്‍ക്കത്ത നോട്ടമിടുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് റിനോയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ബെംഗളൂരു എഫ്‌സിക്കൊപ്പം ഐ ലീഗ്, ഫെഡറേഷന്‍ കപ്പ് കിരീടങ്ങള്‍ റിനോ നേടിയിട്ടുണ്ട്. 

loader