ഗുവാഹത്തി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സും നോര്‍ത്ത് ഈസ്റ്റും അഞ്ചാം തവണയാണ് ഏറ്റുമുട്ടുന്നത്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബ്ലാസ്റ്റേഴ്സിനാണ് മേല്‍ക്കൈ ആദ്യ സീസണില്‍ ഗുവാഹത്തിയിൽ ബ്ലാസ്റ്റേഴ്സിനെ തുരത്തി നോര്‍ത്ത് ഈസ്റ്റ് തുടക്കം ഗംഭീരമാക്കി. ആദ്യ പകുതിയുടെ അധികസമയത്ത് കൊക്കെ നേടിയ ഗോളായിരുന്നു മഞ്ഞപ്പടയുടെ വിധി നിര്‍ണയിച്ചത്.

പകരം വീട്ടാന്‍ കൊച്ചിയിൽ ബ്ലാസറ്റേഴ്സ് ഇറങ്ങിയെങ്കിലും, സമനില കുരുക്കില്‍ കുടുങ്ങി. 2015ലെ സീസണില്‍ അവസാന സ്ഥാനത്തായെങ്കിലും നോര്‍ത്ത് ഈസ്റ്റിനെതിരായ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് വമ്പന്‍ ജയം സ്വന്തമാക്കി. കൊച്ചിയിലെ ഗ്യാലറികളെ ഇളക്കി മറിച്ച ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ഹൊസു കേരളത്തിന്‍റെ സ്വന്തം താരമായി മാറി.

ഗുവാഹത്തിയില്‍ പോയപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ കൂടുതല്‍ അടിച്ചു. ഇക്കുറി ജയം ഒനിനെകിരെ നാലു ഗോളിന്. ഗുവാഹത്തിയിലെ മൂന്നാം അങ്കത്തില്‍ മഞ്ഞപ്പട ജയിക്കുമോ അതോ ജോൺ ഏബ്രഹാമിന്റെ സ്വന്തം ടീമിന് മുന്നില്‍ കേരളത്തിന്റെ കൊമ്പൻമാർ തലകുനിക്കുമോ?. കാത്തിരിക്കാം, ആവേശപ്പോരാട്ടത്തിനായി.