കൊച്ചി: ഐഎസ്എല്ലിലെ അവസാന സെമിഫൈനലിസ്റ്റുകളെ നിര്‍ണിയിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനില പിടിച്ചു. അധികം ഗോളവസരങ്ങളൊന്നും പിറക്കാതിരുന്ന ആദ്യപകുതിയില്‍ വിജയം അനിവാര്യമായ നോര്‍ത്ത് ഈസ്റ്റാണ് കൂൂടുതല്‍ ആക്രമിച്ച് കളിച്ചത്.
സി.കെ.വിനീതും ബെല്‍ഫോര്‍ട്ടും ബ്ലാസ്റ്റേഴ്സിനായി കഠിനാധ്വാനം ചെയ്തെങ്കിലും ഗോളിലേക്ക് വഴിതുറക്കാനായില്ല. പലപ്പോഴും പരുക്കന്‍ അടവുകളിലേക്ക് നീങ്ങിയ മത്സരത്തില്‍ മുപ്പതാം മിനിട്ടില്‍ സി കെ വീനീതിനും 33ാം മിനിട്ടില്‍ റിനോ ആന്റോയും മഞ്ഞക്കാര്‍ഡ് കണ്ടു. തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ആക്രമണമായിരുന്നു കണ്ടെതങ്കില്‍ കളി പുരോഗമിക്കുതോറും നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഇരച്ചുകയറി.,
Looks like Kervens Belfort has brought his bag of tricks tonight. #ISLMoments#KERvNEU#LetsFootballpic.twitter.com/GzRyCmo0Yn
— Indian Super League (@IndSuperLeague) December 4, 2016
ബ്ലാസ്റ്റേഴ്സിന് ജയമോ സമനിലയോ നേടിയാലും സെമിയിലേക്കെത്താം. നോര്‍ത്ത് ഈസ്റ്റിന് വിജയത്തില്‍ കുറഞ്ഞതൊന്നും സെമി ടിക്കറ്റ് നല്‍കില്ല.
