മുന്‍ ഇന്ത്യന്‍ അണ്ടര്‍ 23 താരം നവീന്‍ കുമാര്‍ ബ്ലാസ്റ്റേഴ്സില്‍
കൊച്ചി: ഐഎസ്എല്ലില് ഇന്ത്യന് കൗമാര വിസ്മയം ധീരജ് സിംഗിന് പിന്നാലെ ഗോള്കീപ്പര് നവീന് കുമാറിനെയും ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണില് എഫ്സി ഗോവയുടെ താരമായിരുന്നു 29കാരനായ നവീന്. സമൂഹമാധ്യമങ്ങളിലൂടെയാണ് നവീനെ ടീമിലെത്തിച്ച വിവരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ അറിയിച്ചത്.
എഫ്സി ഗോവയ്ക്കായി ഏഴ് മത്സരങ്ങളില് ഗോള്വല കാത്ത നവീന് 22 സേവുകള് നടത്തിയിരുന്നു. ഇന്ത്യന് ആരോസിലൂടെ കരിയര് തുടങ്ങിയ നവീന് ഐ ലീഗില് മോഹന് ബഗാന്, സാല്ഗോക്കര്, ചര്ച്ചില് ബ്രദേര്സ് ക്ലബുകള്ക്കായി കളിച്ചിട്ടുണ്ട്. അണ്ടര് 23 ഇന്ത്യന് താരമായിരുന്നു.
