പുനെ: ഐഎസ്എല്ലിൽ ഇന്ന് പൂനെ സിറ്റിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും നേര്‍ക്കുനേര്‍. പൂനെയിൽ രാത്രി 7.30നാണ് മത്സരം. ഇരുടീമുകളും അവസാന മത്സരം ജയിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഇഞ്ച്വറി ടൈം ഗോളുകളില്‍ കേരള ബ്ലാസ്റ്റേഴ്സിനെയും , പൂനെ സിറ്റി ജംഷഡ്പൂരിനെയും തോൽപ്പിച്ചിരുന്നു. 

7 കളിയിൽ 14 പോയിന്‍റുള്ള നോര്‍ത്ത് ഈസ്റ്റിന് ഇന്ന് ജയിക്കാനായാൽ രണ്ടാം സ്ഥാനത്തേക്ക് ഉയരാം.8 കളിയിൽ 5 പോയിന്‍റുമായി പൂനെ നിലവില്‍ പൂനെ ജയിച്ചാൽ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

അതേസമയം ഐഎസ്എല്ലില്‍ ബംഗളൂരു എഫ് സി ആറാം ജയത്തോടെ സീസണില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഡൽഹി ഡൈനാമോസിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബെംഗളുരു തോൽപ്പിച്ചത്. 87ആം മിനിറ്റില്‍ ഉദാന്ത സിംഗ് വിജയഗോള്‍ നേടി. മത്സരത്തിലുടനീളം ഡൽഹിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ നേടാനായില്ല. നായകന്‍ സുനിൽ ഛേത്രി ബെംഗളുരുവിനായി 150ാം മത്സരമാണ് കളിച്ചത്.